ചൈനയിലെ ന്യൂമോണിയ; ഇന്ത്യയില്‍ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് തളളി, കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: ചൈനയില്‍ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് തളളി കേന്ദ്ര ആരോഗ്യമന്ത്രാലയം. റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ദില്ലി എയിംസില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ മൈകോപ്ലാസ്മ ന്യൂമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണ്. നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിള്‍ ശേഖരിച്ചതില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ പഠനത്തിന്റ ഭാഗമായുള്ള പരിശോധനയില്‍ കണ്ടെത്തിയതാണെന്നും, ഈ കേസുകള്‍ക്ക് ചൈനയിലെ രോഗ വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കര്‍ശന നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം പറഞ്ഞു.

Top