പോക്കോ സി3 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,990 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോക്കോ സി3 സ്മാര്‍ട്ട്‌ഫോണിന്റെ പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറ സെറ്റപ്പില്‍ 13 എംപി പ്രൈമറി സെന്‍സറായിരിക്കും ഉണ്ടാവുകയെന്നും മറ്റ് സെന്‍സറുകളില്‍ ഒരു ഡെപ്ത് സെന്‍സറും ഒരു മാക്രോ ലെന്‍സും ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ക്യാമറ സെറ്റപ്പിനൊപ്പം എല്‍ഇഡി ഫ്‌ലാഷും കമ്പനി നല്‍കും.
6.53 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുമായി ഡിവൈസ് പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. ഡിവൈസിന്റെ ഡിസ്‌പ്ലെ 1600 x 720 പിക്‌സല്‍ റെസല്യൂഷനുള്ള എല്‍സിഡി ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയായിരിക്കും. ഒക്ടാ കോര്‍ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പെയ്സും ഡിവൈസില്‍ ഉണ്ടായിരിക്കുമെന്നും സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിയര്‍ മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സ്റ്റാന്‍ഡേര്‍ഡ് കണക്റ്റിവിറ്റി ഫീച്ചറുകള്‍, 10W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിലെ മറ്റ് സവിശേഷതകള്‍.