പോക്കോ എം2 സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

പോക്കോ എം2 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ന് അവതരിപ്പിക്കാനൊരുങ്ങുന്ന പോക്കോ എം2 സ്മാര്‍ട്ട്‌ഫോണിന്റെ പ്രോ വേരിയന്റ് 13,999 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ വില നിലവാരത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പോക്കോ എം2 സ്മാര്‍ട്ട്‌ഫോണില്‍ നാല് പിന്‍ക്യാമറകള്‍ ഉണ്ടായിരിക്കുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് ലിസ്റ്റിങ് വെളിപ്പെടുത്തിയിരുന്നു.

പോക്കോ എം2 പ്രോ സ്മാര്‍ട്ട്‌ഫോണും പുറത്തിറങ്ങിയത് ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പുമായിട്ടായിരുന്നു. സ്‌നാപ്ഡ്രാഗണ്‍ 720 ജി, 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നീ സവിശേഷതകളും ഡിവൈസില്‍ ഉണ്ടായിരുന്നു.

ഡിവൈസില്‍ ഗെയിമര്‍മാരെ ആകര്‍ഷിക്കാനായി കൂടുതല്‍ കരുത്ത് നല്‍കുന്ന 6 ജിബി റാം നല്‍കും. ഇത് മള്‍ട്ടി ടാസ്‌കിംഗ് എളുപ്പമാക്കും. ഈ സ്മാര്‍ട്ട്‌ഫോണില്‍ ഒരു ഫുള്‍ എച്ച്ഡി + ഡിസ്പ്ലേയാണ് ഉണ്ടായിരിക്കുക. ഇത് ഗെയിമിങുകള്‍ കളിക്കാനും വീഡിയോ സ്ട്രീം ചെയ്യാനും മികച്ചതായിരിക്കും.

പിന്നില്‍ നാല് ക്യാമറകളുമായിട്ടായിരിക്കും പോക്കോ എം2 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുക. ഇതൊരു എഐ ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കുമെന്നും ഇതില്‍ എല്‍ഇഡി ഫ്‌ലാഷുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Top