പോക്കോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. പോക്കോ എം2 പ്രോ എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 14 നു ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഫോണ്‍ വാങ്ങാവുന്നതാണ്.
6.67-inch ഫുള്‍ എച്ച്ഡി ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 2400 x 1080 പിക്‌സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. മൂന്നു വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് മോഡലുകള്‍ക്ക് 13999 രൂപയും & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ മോഡലുകള്‍ക്ക് 14999 രൂപയും & 6 ജിബിയുടെ റാം,128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് മോഡലുകള്‍ക്ക് 16999 രൂപയും ആണ് വില വരുന്നത്. ജൂലൈ 14 നു ഉച്ചയ്ക്ക് 12 ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.
48 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറ + 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു.