പോക്കോ എക്‌സ് 3 സെപ്റ്റംബര്‍ 22ന് ഇന്ത്യയില്‍ അവതരിപ്പിക്കും

പോക്കോ എക്സ് 3 സ്മാര്‍ട്‌ഫോമ്# സെപ്റ്റംബര്‍ 22 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മറ്റ് പോക്കോ ഫോണ്‍ മോഡലുകളെപ്പോലെ പോക്കോ എക്സ് 3യും ഫ്‌ലിപ്കാര്‍ട്ട് വഴി വില്‍പ്പനയ്‌ക്കെത്തും.

ഇന്ത്യന്‍ വേരിയന്റിന്റെ വിലയെക്കുറിച്ച് ഒരു വിവരവുമില്ലെങ്കിലും പോക്കോ എക്സ് 3 എന്‍എഫ്സിയുടെ അടിസ്ഥാന 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 229 (ഏകദേശം 19,900 രൂപ), 6 ജിബി + 128 ജിബിക്ക് യൂറോ 269 (ഏകദേശം 23,400 രൂപ) യൂറോപ്പിലെ സ്റ്റോറേജ് വേരിയന്റിന് വില വരുന്നു. കോബാള്‍ട്ട് ബ്ലൂ, ഷാഡോ ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ഇത് വിപണിയില്‍ വരുന്നു.

പോക്കോ എക്സ് 3 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എച്ച്ഡിആര്‍ 10 സര്‍ട്ടിഫിക്കേഷനുമായാണ് വരുന്നത്. സ്‌ക്രീനിന്റെ സംരക്ഷണത്തിനായി ഈ ഡിവൈസിന് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 ലഭിക്കുന്നു. അഡ്രിനോ 618 ജിപിയു, 6 ജിബി റാം എന്നിവയുള്ള ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 732 ജി പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുന്നത്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ വരുന്നു, അത് 256 ജിബി വരെ വികസിപ്പിക്കാനാകും.

ഈ സ്മാര്‍ട്ട്‌ഫോണില്‍ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പുമായി വരുന്നു. 64 മെഗാപിക്‌സല്‍ സോണി IMX682 ആണ് പ്രധാന ലെന്‍സായി വരുന്നത്. കൂടാതെ 13 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവയും ഈ ഫോണിലുണ്ട്. മുന്‍വശത്ത്, ഉപയോക്താക്കള്‍ക്ക് പഞ്ച്-ഹോള്‍ കട്ട് ഉപയോഗിച്ച് 20 മെഗാപിക്‌സല്‍ ലെന്‍സ് ലഭിക്കും. ഫോണിന് 5,160 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. ഇത് യുഎസ്ബി ടൈപ്പ് സി വഴി 33W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ടായിരിക്കും.

Top