ജനപ്രീയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ പോക്കോ സി31 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ വിജയം നേടിയ പോക്കോ സി3യുടെ പിന്‍ഗാമിയായിട്ടാണ് ഈ ഡിവൈസ് വരുന്നത്. പോക്കോ സി31ന്റെ ലോഞ്ച് ഓണ്‍ലൈനായിട്ടാണ് നടന്നത്. 5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി35 പ്രോസസര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. റോയല്‍ ബ്ലൂ, ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.
പോക്കോ സി31 സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 8,499 രൂപയാണ് വില. അതേസമയം 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 8,999 രൂപ വിലയുണ്ട്. വെറും 500 രൂപയുടെ വ്യത്യാസത്തില്‍ 1ജിബി റാം അധികമായി ലഭിക്കുന്നുവെന്നതാണ് ഈ ഡിവൈസിന്റെ പ്രത്യേകത. ആളുകള്‍ 4ജിബി റാം വേരിയന്റ് വാങ്ങുന്നത് തന്നെയാണ് ലാഭകരവും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി രണ്ട് വേരിയന്റുകളും 500 രൂപ കിഴിവില്‍ സ്വന്തമാക്കം. ആക്‌സിസ് ബാങ്ക് അല്ലെങ്കില്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്നവര്‍ക്ക് പോക്കോ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൌണ്ട് നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 2 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്കെത്തും.
പോക്കോ സി31 സ്മാര്‍ട്ട്‌ഫോണില്‍ 6.53-ഇഞ്ച് എച്ച്ഡി+ (720×1,600 പിക്‌സല്‍സ്) എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഉണ്ട്. 20: 9 ആസ്പാക്ട് റേഷിയോയും ടിയുവി TUV റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനും ഡിവൈസില്‍ ഉണ്ട്. 4 ജിബി റാം വരെയുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ്. 64 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് 512 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള ഓപ്ഷനും പോക്കോ ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്.