തൃശ്ശൂരിൽ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

തൃശൂർ : തൃശ്ശൂരിൽ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത് . എളനാട് സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. 37 വയസ്സായിരുന്നു .

ബുധനാഴ്ച രാവിലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജയില്‍പുളളികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് രണ്ട് മാസമായി ഇയാള്‍ പരോളില്‍ നാട്ടിലുണ്ടായിരുന്നു. കേസിൽ പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

Top