അഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ പോക്സോ കേസ്; കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തി

ഭിഭാഷകന്‍ ബി.എ ആളൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ കടന്നു പിടിച്ചു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിന് പുറമെ നിലവില്‍ ആളൂരിനെതിരെ രണ്ട് കേസുകള്‍ സെന്‍ട്രല്‍ പൊലീസിലുണ്ട്. പരാതിക്കാരിയെ ഓഫിസില്‍ വച്ച് അപമാനിച്ചുവെന്നതും, ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസുമാണ് ആളൂരിനെതിരെയുള്ളത്. ഈ രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി വന്നിരിക്കുന്നത്.

Top