ബംഗളുരു:കര്‍ണാടകയില്‍ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ കവിത ചൊല്ലിയതുമായി ബന്ധപ്പെട്ട് കവിയും മാധ്യമപ്രവര്‍ത്തകനും അറസ്റ്റില്‍. ഒരു പൊതു പരിപാടിക്കിടെ കവിത ചൊല്ലിയ സിറാജ് ബിസാരള്ളിയും ഇത് സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിപ്പിച്ച കന്നഡനെറ്റ് ഡോട്ട് കോം എഡിറ്റര്‍ എച്ച് വി രാജബക്ഷിയുമാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നഡയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. സിറാജ് ബിസാരള്ളി തന്നെ എഴുതിയ ന്ധനിന്ന ദഖലെ യാവഗ നീഡുട്ടീ (നിങ്ങളുടെ രേഖകള്‍ എപ്പോഴാണു നല്‍കുക)’ എന്ന കവിതയാണ് വിവാദങ്ങള്‍ക്കും പിന്നീട് അറസ്റ്റിലേയ്ക്കും നയിച്ചത്. കഴിഞ്ഞ മാസം ഒമ്പതിന് നടന്ന അനെഗുണ്ടി ഉത്സവ എന്ന സാംസ്‌കാരിക പരിപാടിയിലായിരുന്നു സിരാജ് ഈ കവിത ചൊല്ലിയത്. ഇതിന്റെ വീഡിയോ രാജബക്ഷി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
യുവമോര്‍ച്ച സെക്രട്ടറിയുടെ ശിവു അരാകേരി ഗംഗാവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബിസാരള്ളിയും രാജബക്ഷിയും ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.