‘കവിതകളുടെ റോയല്‍റ്റി കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന്’; കരളലിയിച്ച് കവി ടോണിയുടെ കുറിപ്പ്‌

തൃശൂര്‍: കശ്മീരിലെ കത്വയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിന് തന്റെ കവിതകളുടെ മുഴുവന്‍ വരുമാനവും കൊടുക്കുമെന്ന് പ്രഖ്യാപിച്ച് കെ ആര്‍ ടോണി.

ഫെയ്‌സ്ബുക്കില്‍ രവി ഡി സിക്കെഴുതിയ കുറിപ്പിലാണ് ടോണിയുടെ പ്രഖ്യാപനം. ഇതുവരെ എഴുതിയ കവിതകളുടെയും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന കവിതകളുടെയും റോയല്‍റ്റി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്നാണ് ടോണിയുടെ ആവശ്യം. അഞ്ച് ലക്ഷമെങ്കിലും കുടുംബത്തിന് കൈമാറാന്‍ സാധിക്കുമോ എന്ന് നോക്കാനും അദ്ദേഹം പറയുന്നു. മകളുടെ പ്രായമുള്ള കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലുന്നതുവരെ തനിക്കുറക്കമില്ലെന്നും ടോണി പറയുന്നു.

ഇത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചെന്നും ടോണി പറയുന്നു.

Top