സ്റ്റോക്ഹോം: 2020ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന് ലഭിച്ചു. 1993ല്‍ പുലിറ്റ്സര്‍ പുരസ്‌കാരത്തിനും 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡിനും ഗ്ലൂക്ക് അര്‍ഹയായിട്ടുണ്ട്.
1943 ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലൂക്കിന്റെ ജനനം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന അവര്‍ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ യേല്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറാണ്. 1968 ല്‍ ഫസ്റ്റ്‌ബോണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവയിത്രികളില്‍ ഒരാളായി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
12 കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഏഴര കോടി രൂപയാണ് സമ്മാനത്തുക.