ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഇന്ത്യയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ അന്തരീക്ഷ മലനീകരണം മൂലമുള്ള വിഷവാതകം ശ്വസിച്ച് ഒരോ മിനിറ്റിലും രണ്ടു പേര്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷം ലക്ഷക്കണക്കിനു പേരാണ് ഇതു മൂലം മരണമടയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉള്ള നഗരങ്ങള്‍ പാറ്റ്‌നയും, ഡല്‍ഹിയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണം മൂലം ഓരോ വര്‍ഷവും ലോകത്ത് മരിക്കുന്നത് 4.2 ദശലക്ഷം ആളുകളാണെന്നു അമേരിക്കയിലെ ഹെല്‍ത്ത് എഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. ഇതില്‍ 1.1 ദശലക്ഷവും ഇന്ത്യയിലാണ്.