കാഞ്ചീപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് നെമിലിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. ഒരു സ്വകാര്യ അപ്പാര്‍ട്‌മെന്റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. ഒരേ കുടുംബത്തിലുള്ളവരാണ് മരിച്ചവരില്‍ മൂന്ന് പേര്‍
ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരാണ് ഇവരെക്കൊണ്ട് ഇത്തരം നിരോധിത ജോലികള്‍ ചെയ്യിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.