ഉന്നാവോ: ഉത്തര്‍പ്രദേശില്‍ ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചു. ഉന്നാവോയിലെ സിന്‍ഗ്രോസിലെ ദുര്‍ഗ ഇന്റര്‍നാഷണല്‍ ഫാക്ടറിയിലാണ് ദുരന്തം നടന്നത്. ഫാക്ടറി തൊഴിലാളികളായ ആശിഷ്, ഭജന്‍ലാല്‍, ഹാറൂണ്‍ എന്നിവരാണ് മരിച്ചത്.
വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ ഹരിരാം,അഖിലേഷ് എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെയിന്റില്‍ നിറം കലര്‍ത്തുന്ന ടാങ്കിന്റെ അറ്റകുറ്റ പണികള്‍ക്കായി ഇറങ്ങിയതായിരുന്നു ഇവര്‍. ടാങ്കില്‍ വിഷവാതകം പരക്കുകയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിനിടെ ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഹരിരാമും അഖിലേഷും. മലിന ജലത്തില്‍ നിന്ന് ഉയര്‍ന്ന വിഷ വാതകമാണ് മരണത്തിനിടയാക്കിയത്. അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് അഞ്ചു പേരെയും പുറത്തെടുത്തത്.