ന്യൂഡല്‍ഹി: ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ട്വിറ്ററിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ല്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട കൊണ്ടാണ് ട്വിറ്ററിനെതിരെ പോക്‌സോ നിയമപ്രകാരം കേസടുത്തിരിക്കുന്നത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷന്റെ പരാതിയില്‍ പറയുന്നു. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് രണ്ട് കത്തുകളയച്ച കമ്മീഷന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജൂണ്‍ 29ന് ഹാജരാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ട്വിറ്ററിനെതിരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.