പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള.

കശ്്മീരിനും പാക് അധീന കാഷ്മീരിനും സ്വയംഭരണാവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സര്‍ക്കാര്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാനുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണം. പാക് അധീന കാഷ്മീരിനും കാഷ്മീരിനും സ്വയംഭരണാവകാശം നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാഷ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്റെ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്നും പരിഹാരം ഇനിയും അകലെയാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണിത്. ഇസ്ലാമാബാദുമായാണ് ഡല്‍ഹി ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടത്. ഈ ചര്‍ച്ചകളുടെ ഭാഗമായി കാഷ്മീരും വരുമെന്നും അദ്ദേഹം പറഞ്ഞു.

Top