തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ അപേക്ഷ കോടതി തള്ളി.
തിരുവനന്തപുരം പോക്‌സോ കോടതിയാണ് പെണ്‍കുട്ടിയുടെ ആവശ്യം നിരസിച്ചത്.
അനാവശ്യ വിഷയങ്ങള്‍ ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളയരുത്. ഹര്‍ജിയുടെ നിയമസാധുത പോലും മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി വ്യാഴാഴ്ച പെണ്‍കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ പോക്‌സോ കോടതിക്ക് അധികാരമില്ലെന്നും നിയമപരമായ സാധുത ഇല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.