പോളണ്ട്: പോളണ്ടിലെ രാഷ്ട്രീയ വിഷയങ്ങളിലുള്ള ചാനല്‍ ചര്‍ച്ചക്കിടെ പൂച്ച തലയില്‍ കയറിയ വീഡിയോ വൈറലാവുന്നു. പോളിഷ് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.ജെര്‍സി തര്‍ഗാസ്‌കിയുമായി ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ ഇടയ്ക്ക് കയറി പ്രശ്‌നമുണ്ടാക്കുകയാണ് വളര്‍ത്തു പൂച്ച.
രാജ്യത്തെ പരമാധികാര സുപ്രീം കോടതിയെ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രീയ അവലോകനം നടത്തുകയായിരുന്നു ഡോ.ജെര്‍സി. ടച്ച് പബ്ലിക് ടിവിക്കു വേണ്ടി റൂഡി ബ്യൂമ എന്ന മാധ്യമപ്രവര്‍ത്തകനാണ് അഭിമുഖം എടുത്തത്.
The Polish historian & political scientist Jerzy Targalski remained completely unruffled during our interview when this happened???♂️ pic.twitter.com/4dLi16Pq1H
— Rudy Bouma (@rudybouma) July 7, 2018
ജെര്‍സി തര്‍ഗാസ്‌കിയുടെ വളര്‍ത്തുപൂച്ചയാണ് അഭിമുഖത്തിനിടെ തന്റെ ഉടമസ്ഥനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. അഭിമുഖത്തിനിടെ ഡോ.ജെര്‍സിയുടെ തോളില്‍ ചാടിക്കയറിയ ലിസിയോ എന്ന പൂച്ച അദ്ദേഹത്തിന്റെ തലയില്‍ ഉരുമ്മി സ്‌നേഹം പ്രകടിപ്പിച്ചു. ജെര്‍സി തന്നെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് മനസ്സിലായതോടെ പൂച്ച അദ്ദേഹത്തിന്റെ തല നക്കിത്തുടച്ചു.
ഈ സമയം വാലുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ച മറയ്ക്കാനും സംസാരിക്കുന്നത് തടയാനുമൊക്കെ മനഃപൂര്‍വ്വമല്ലാത്ത ശ്രമം നടത്തുന്നുണ്ട് പൂച്ചകുട്ടി. ഗൗരവമായ ആ രാഷ്ട്രീയ ചര്‍ച്ച അതോടെ ആ പൂച്ചയുടെ കയ്യിലാകുകയായിരുന്നു. ഗൗരവമേറിയ ചര്‍ച്ചയ്ക്കിടെ പൂച്ചയുടെ സ്‌നേഹപ്രകടനം ഒട്ടും ചോരാതെ തന്നെ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.