കൊറോണ പ്രതിരോധം; ശുചീകരണം ഉറപ്പാക്കാന്‍ പൊളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ ശക്തമായ പിന്തുണ അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ശുചീകരണം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പൊളാരിസ് ഇന്ത്യ.

കമ്പനിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ്മാന്‍ 570 ട്രാക്ടറിലാണ് ശുചീകരണത്തിനിറങ്ങിയിരിക്കുന്നത്. ഹരിയാനയിലെ ഫരിദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലാണ് പൊളാരിസ് സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ശൂചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി മുനിസിപ്പാലിറ്റിയുടെ വാഹനങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഈ വാഹനങ്ങള്‍ പ്രവേശിക്കാന്‍ സാധിക്കാത്ത ഇടുങ്ങിയ പ്രദേശങ്ങളിലേക്കാണ് പൊളാരിസിന്റെ സ്‌പോര്‍ട്‌സ്മാന്‍ അണുനാശിനികള്‍ തളിക്കാനായിറങ്ങിയത്.

നഗരത്തിലെ റെഡ് സോണുകളാണ് അധികൃതര്‍ പൊളാരിസിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
ബാദ്കല്‍, ഖോരി പോലുള്ളവ വളരെ ഇടുങ്ങിയ മേഖലകളാണ്, ഇവിടെ മറ്റ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. എന്നാല്‍,സ്‌പോര്‍ട്‌സ്മാന്‍ ഓഫ് റോഡുകള്‍ക്ക് അനുയോജ്യമായി രൂപകല്പ്പന ചെയ്തിരിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ അനായാസം എത്താന്‍ സാധിക്കും.

ഇന്ത്യയിലെ ട്രാക്ടര്‍ ശ്രേണിയിലേക്ക് എത്തുന്ന വാഹനമാണ് പൊളാരിസ് സ്‌പോര്‍ട്‌സ്മാന്‍ 570. 567 സിസി നാല് സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. 34 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന ഈ വാഹനം ഫോര്‍ വീല്‍ ഡ്രൈവാണ്. 7.99 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

Top