തിരുവനന്തപുരം: തിരുവനന്തപുരത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന്റെതെന്ന പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ്.
വ്യാജ വീഡിയോ ദൃശ്യങ്ങൾ, മെസേജ്, ഫേസ് ബുക്ക് പോസ്റ്റ് എന്നിവയിലൂടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
സമൂഹ മാധ്യമങ്ങൾ വഴി ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജുകളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് ഇവയുടെ വ്യാപക പ്രചരണം. ഇതേതുടർന്നാണ് കർശന നടപടിയുണ്ടാകുമെന്ന പോലീസ് മുന്നറിയിപ്പ്.