കൊച്ചി: പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) പാചകവാതക സംഭരണകേന്ദ്രത്തിനെതിരായ സമരത്തില്‍ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ.
സമരങ്ങള്‍ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ല. എല്‍പിജി പ്ലാന്റ് നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടില്ല, താന്‍ നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.