Police action on Jishnu’s family brutal: CPI

ന്യൂഡല്‍ഹി: കേരള പൊലീസ് തുടര്‍ച്ചയായി ഗുരുതര വീഴ്ചകള്‍ വരുത്തുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി.

തെറ്റായ നിലാപാടാണ് പൊലീസ് പല വിഷയങ്ങളിലും സ്വീകരിക്കുന്നത്. സിപിഐ പ്രതിപക്ഷമല്ല, എല്‍ഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കങ്ങള്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തു ഒത്തുതീര്‍പ്പാക്കണം. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരത്തില്‍ പോലീസ് നടപടി കിരാതമെന്നും വിമര്‍ശനത്തിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ശരിയല്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

Top