കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മൊഴി വിശദമായി പരിശോധിക്കുമെന്ന് പൊലീസ്.
ചോദ്യം ചെയ്യലില്‍ നാദിര്‍ഷ എല്ലാ വിവരങ്ങളും പറയുന്നില്ല. പല വിവരങ്ങളും നാദിര്‍ഷ ഒളിച്ചുവെക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ പരിമിതികളുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.