ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബില്‍ ഏഴു ഭീകരരെ പോലീസ് വധിച്ചു. ഇതോടെ കോടതി സമുച്ചയങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി പഞ്ചാബ് പോലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തകര്‍ത്തു. ശനിയാഴ്ച ചാക് ചാര്‍ രാസല ഷെയ്ക്പുര ജില്ലയിലായിരുന്നു സംഭവം.
ഭീകരര്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിടിഡി സംഘം റെയ്ഡ് നടത്തിയത്. ഭീകരര്‍ തമ്പടിച്ച വീട് വളഞ്ഞ പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവര്‍ പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസിന്റെ പ്രത്യാക്രമണത്തില്‍ ഏഴു ഭീകരര്‍ കൊല്ലപ്പെട്ടു. സംഘത്തിലുണ്ടായിരുന്നു മറ്റു മൂന്നു ഭീകരര്‍ രക്ഷപെട്ടു. സഭവ സ്ഥലത്തുനിന്ന് ഗ്രനേഡുകളും തോക്കുകളും മൂന്നു ബൈക്കും പിടിച്ചെടുത്തു.