സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണത്തിന് ആശയക്കുഴപ്പവുമായി പൊലീസ്

തിരുവനന്തപുരം ; സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കുന്നതില്‍ പൊലീസിന് ആശയക്കുഴപ്പം. ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ എങ്ങിനെ കേസെടുക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഇന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടി. ശബ്ദരേഖ വ്യാജമായി തയാറാക്കിയതല്ലെന്ന് സ്വപ്ന സമ്മതിച്ചു. അതുകൊണ്ട് തന്നെ അതില്‍ ഒരു കുറ്റകൃത്യമില്ല. മാത്രവുമല്ല, ശബ്ദരേഖ പുറത്തുവിട്ടതില്‍ പരാതിയുണ്ടെന്ന് സ്വപ്ന പറഞ്ഞിട്ടുമില്ല.

ഈ രണ്ട് സാഹചര്യം കേസെടുക്കുന്നതിന് തടസമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഡി.ജി.പി റാങ്കിലുള്ള ജയില്‍ മേധാവി നല്‍കിയ പരാതി എഴുതി തള്ളാനുമാവില്ല. ശബ്ദരേഖയിലെ ഉള്ളടക്കം ഗുരുതരമെന്ന് സി.പി.എം നിലപാടെടുത്തിട്ടുമുണ്ട്. ശബ്ദരേഖ എപ്പോള്‍, ആരോട് പറഞ്ഞു, ആര് റെക്കോഡ് ചെയ്തു എന്നും തനിക്ക് അറിയില്ലെന്നാണ് സ്വപ്നയുടെ വിശദീകരണം. അതിനാല്‍ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. ഇതോെടയാണ് പൊലീസ് വെട്ടിലായിരിക്കുന്നത്.

Top