കെവിന്‍ കൊലക്കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

KEVIN

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

അതേസമയം, കെവിന്റെ കൊലപാതക കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് കോട്ടയം മുന്‍ എസ്.പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോയുടെ അമ്മയുടെ ബന്ധുവാണ് താനെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദേഹം വ്യക്തമാക്കി.

Top