കൊച്ചി: പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനൊരുങ്ങി പൊലീസ്.
ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായാലാണ് ലൈസന്‍സ് റദ്ദ് ചെയ്യുന്നത്. പൊലീസും ആര്‍ടിഒയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇതിനായി 3000 പൊലീസുകാരെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചവരുടെ എണ്ണം കൊച്ചിയില്‍ കൂടുതലായിരുന്നു, അതിനാലാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതിന് പൊലീസ് തീരുമാനിച്ചത്.