തിരുവനന്തപുരം: ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ 18 ദിവസമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സ്വാമി അഗ്‌നിവേശ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണം നീതിയുക്തമല്ലെന്നും കരുതികൂട്ടിയുള്ള ചെയ്തികളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും എന്ത് കൊണ്ടാണ് മൗനംപാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 2019ല്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ജനാധിപത്യവും ഭരണഘടയും മറക്കേണ്ടി വരുമെന്നും സ്വാമി അഗ്‌നിവേശ് കൂട്ടിച്ചേര്‍ത്തു.