ഹൈദരാബാദ്: വീട്ടിലെ വൈഫൈ കണക്ഷന്‍ വിച്ഛേദിച്ച യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. ബുധനാഴ്ച്ച രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണുപയോഗിച്ചിരുന്നതിനെത്തുടര്‍ന്ന് വൈഫൈ കണക്ഷന്‍ വിച്ഛേദിച്ച യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സോമാജിഗുഡയിലെ രേഷ്മാ സുല്‍ത്താന എന്ന യുവതിയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് പീഡനം ഉണ്ടായിരിക്കുന്നത്.
യുവതിയുടെ അമ്മയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മൂന്നു കുട്ടികളുടെ അമ്മയാണ് രേഷ്മയ്ക്ക് തലയിലും മുഖത്തും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ദമ്പതികളെ കൗണ്‍സലിംഗിന് വിധേയമാക്കിയ ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.