ഭാര്യയുടെ ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് നേരിട്ട് ശിക്ഷ നല്‍കി മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍

facebook

കൊല്‍ക്കത്ത: ഭാര്യയുടെ ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്കിട്ട് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് തല്ലു കൊടുത്തു. പശ്ചിമബംഗാളിലെ അലിപുര്‍ദുര്‍ ജില്ലാ കളക്ടറായ നിഖില്‍ നിര്‍മലാണ് ഭാര്യയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മോശം കമന്റിട്ടയാള്‍ക്ക് നേരിട്ട് ശിക്ഷ നല്‍കിയത്.

ഭാര്യയ്‌ക്കൊപ്പം ഫലാകട പൊലീസ് സ്റ്റേഷനിലെത്തിയ നിര്‍മല്‍ യുവാവിനെ ഇവിടേക്ക് വിളിച്ചു വരുത്തിയ ശേഷം തല്ലുകയായിരുന്നു. സംഭവസമയത്ത് എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലുണ്ടായിരുന്നു. എറണാകുളം സ്വദേശിയാണ് നിര്‍മല്‍. 2011ലായിരുന്നു നിര്‍മല്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

Top