ആലപ്പുഴ: പുനലൂര്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടര്‍ ബിനു കുമാര്‍ പൂച്ചാക്കല്‍ പൊലീസിന്റെ പിടിയിലായി. പ്ലസ് ടു പോലും പാസാകാത്ത ബിനു കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചാണ് ജോലിയില്‍ പ്രവേശിച്ചത്.
തിരുവനന്തപുരം സ്വദേശിയായ വനിത ഡോക്ടറാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. തന്റെ സര്‍ട്ടിഫിക്കറ്റിലെ നമ്പര്‍ അടക്കം അതേപടി പകര്‍ത്തിയാണ് ബിനു കുമാര്‍ ജോലിയില്‍ പ്രവേശിച്ചതെന്നാണ് പരാതി. കേസില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.
ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കന്യാകുമാരി ചെറുവള്ളൂര്‍ മാമ്പഴത്തോട്ടം സ്വദേശിയാണ് അറസ്റ്റിലായ ബിനു കുമാര്‍.ആലപ്പുഴ എസ്.പി.ജഗന്നാഥന്‍, ഡി.വൈ.എസ്.പി. വിനോദ് പിള്ള, പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടര്‍ അജി.വി. നാഥ്, എസ്.ഐ. ഗോപാലകൃഷ്ണന്‍, എ.എസ്.ഐ. സുനില്‍, സി.പി.ഒ മാരായ അഖില്‍, അനില്‍, ഡ്രൈവര്‍ സജി എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് ബിനു കുമാറിന്റെ അറസ്റ്റിന് നേതൃത്വം നല്‍കിയത്.