ആറ്റിങ്ങല്‍: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാറമട ക്വാറിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ക്വാറി ഉടമ ഉള്‍പ്പെടെ അഞ്ച് പേരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ചിറക്കര സ്വദേശിയും ക്വാറി ഉടമയുമായ സതീശന് (46), പാച്ചല്ലൂര്‍ സ്വദേശി ജോയി (32), ചിറക്കര സ്വദേശി സുഗുണന് (46), നഗരൂര്‍ സ്വദേശി പ്രതാപന് (49), കൊട്ടിയം സ്വദേശി അനില്‍കുമാര്‍ (55) എന്നിവരെയാണ് ആറ്റിങ്ങല്‍ സിഐ. സുനില്‍കുമാര്‍, എസ്ഐ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകള്‍, വെടിമരുന്ന്, അലൂമിനിയം പൗഡര്‍ എന്നിവ പിടിച്ചെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.