കൊച്ചി: മുനമ്പത്ത് മനുഷ്യക്കടത്ത് സംഘത്തിലുള്ളവര്‍ ിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവരാണെന്ന് ദൃക്‌സാക്ഷികള്‍.
പെരുമാറ്റത്തില്‍ സംശയം തോന്നിയില്ലെന്നും ടൂറിസ്റ്റ് ബസിലും മിനിബസിലുമായാണ് ഇവര്‍ മുനമ്പത്തേക്കു പോയതെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ 22നാണ് 5 സംഘം ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ എത്തിയത്.
ചെന്നെയില്‍ എത്തിയതോടെ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. അഞ്ചാം തിയതിയോടെ സംഘം ചെറായില്‍ എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ യാത്രാ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.