കുളത്തൂപ്പുഴ വനത്തില്‍ മ്ലാവിനെ വെടിവെച്ചു കൊന്ന കേസ്; മൂന്ന് പൊലീസുകാര്‍ പ്രതികളെന്ന്

mlavu

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ വനത്തില്‍ മ്ലാവിനെ വെടിവെച്ചു കൊന്ന കേസില്‍ മൂന്ന് പൊലീസുകാരും പ്രതികളെന്ന് കണ്ടെത്തി.

സംഭവത്തില്‍ പൊന്‍മുടി ഗ്രേഡ് എസ്.ഐ അയൂബ് ഖാന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവ്, വിനോദ് എന്നിവര്‍ക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അന്വേഷണ വിധേയമായി ഗ്രേഡ് എസ്.ഐ അയൂബ് ഖാനെ റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മൂന്ന് പൊലീസുകാരും ഒളിവിലാണ്.

ഞായറാഴ്ചയാണ് പ്രതികള്‍ അടക്കമുള്ളവര്‍ വനമേഖലയില്‍ കടന്ന് മ്ലാവിനെ വേട്ടയാടിയത്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചര്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസുകാര്‍ ഒഴികെയുള്ള മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. പൊലീസ് വാഹനത്തിലാണ് സംഘം വേട്ടയ്‌ക്കെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മ്ലാവിനെ വെടിവെച്ചു കൊന്ന ശേഷം ഇവര്‍ ഇറച്ചി പങ്കിട്ടെടുക്കുകയായിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇറച്ചിയും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു.

Top