താനെ: മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും 250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവിനെ പൊലീസ് പിടികൂടി.
താനെയിലെ മുംബാറയില്‍ നിന്നാണ് യുവാവിനെ പൊലീസ് പിടി കൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഓട്ടോയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.