പാലക്കാട്: പാലക്കാട് ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് മലയാളികള്‍ അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് പണം കൊണ്ടു പോകുന്ന വഴിയാണ് പിടിയിലായത്. പിടിയിലായവരില്‍ രണ്ട് പേര് കൊല്ലം സ്വദേശികളാണ്.
കൊല്ലം സ്വദേശികളായ സുരേന്ദ്രന്, വിവേക് മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.