നിധിയ്ക്ക് വേണ്ടി മുത്തശ്ശിയെ തലയറുത്ത് ബലി നല്‍കിയ യുവാവ് അറസ്റ്റില്‍

arrest

ബദനഗൊഡി: നിധിയ്ക്ക് വേണ്ടി മുത്തശ്ശിയെ തലയറുത്ത് ബലി നല്‍കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നേരത്തെയും ഇയാള്‍ ഇതേ ക്രൂരത തന്നെ ചെയ്തിരുന്നു. നിധി കണ്ടെത്താന്‍ ആണ്‍കുട്ടിയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ഉത്തര കന്നട ജില്ലയിലെ ബനവാസി ബദനഗൊഡി വില്ലേജിലെ രമേശ് ഗൊള്ളാറ എന്ന 37കാരനെയാണ് അറസ്റ്റ് ചെയ്തത്.

പുട്ടവ്വ ഗൊള്ളാറ എന്ന 75 കാരിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ശരീരത്തിലും മനസിലും ഹുളിഗമ്മ ദേവി ആവേശിച്ചെന്നും നരബലി നല്‍കിയാല്‍ നിധി കാണിച്ചുതരാമെന്ന് ദേവി പറഞ്ഞുവെന്നുമാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

തുടര്‍ന്നായിരുന്നു ഇയാള്‍ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീടുപൂട്ടി സ്ഥലം വിട്ട ഇയാളെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.

Top