ചാരുംമൂട്: നൂറനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും എന്‍എസ്എസ് ഹൈസ്‌ക്കൂളിലും കരിങ്കൊടി കെട്ടുകയും റീത്ത് വെയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടശനാട് കരയോഗ അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.