തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ അറസ്റ്റു ചെയ്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നല്‍കി. ഒരു മാസത്തേക്ക് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബേക്കറി ജംഗ്ഷനില്‍ വച്ച് കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് പരിക്ക് പറ്റിയിരുന്നു. നാല് പേര്‍ക്കാണ് പരിക്ക് പറ്റിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാജീവ്, വിപിന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുനീര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.