ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഗുജറാത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുകേഷ് ചൗധരി, മന്‍ഹാര്‍ പട്ടേല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ കൂട്ടു നിന്ന റൂപാല്‍ ശര്‍മ്മ, പി.വി. പട്ടേല്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നു പരീക്ഷ മാറ്റിവെച്ചിരുന്നു. പരീക്ഷ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം അധികൃതര്‍ അറിയുന്നത്. 8.75 ലക്ഷം പേരായിരുന്നു പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിച്ചിരുന്നത്.

Top