മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ വെച്ച് ആയുധധാരികള്‍ ട്രക്ക് തട്ടിക്കൊണ്ടു പോയി ഒരു കോടിയുടെ സിഗരറ്റ് കൊള്ളയടിച്ചതായി പരാതി.
താനെയില്‍ നിന്നും ജയ്പുരിലേക്ക് സിഗരറ്റ് നിറച്ച പെട്ടികളുമായി പോയ ട്രക്കാണ് തട്ടിക്കൊമ്ടു പോയത്. ഏഴുപേരുടെ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. കത്തികാട്ടി സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ട്രക്കില്‍ നിന്നും താഴെയിറക്കി വനത്തിനുള്ളിലേക്ക് കൊണ്ടുപോയി മര്‍ദിച്ചശേഷം കെട്ടിയിടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഡ്രൈവറാണ് പൊലീസില്‍ പരാതി പ്പെട്ടത്. ട്രക്ക് പിന്നീട് മധ്യപ്രദേശിലെ ലാല്‍ബാഗ് എന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.