രാജസ്ഥാനില്‍ വിമുക്തഭടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

suicide

ജയ്പുര്‍: രാജസ്ഥാനിലെ ലോക്കപ്പില്‍ വിമുക്തഭടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനു പൊലീസ് കസ്റ്റഡിയിലെടുത്ത പ്രഹ്ലാദിനെയാണ് (55) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭരത്പുരിലെ കുഹ്മറിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

കഴുത്തില്‍ ചുറ്റിയിരുന്ന പുതപ്പ് ഉപയോഗിച്ച് ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചു. പൊലീസിന്റെ മര്‍ദനത്തിലാണ് പ്രഹ്ലാദ് മരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രഹ്ലാദിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

Top