അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ച കുട്ടിക്ക് അമ്മയില്‍ നിന്ന് വീണ്ടും മര്‍ദ്ദനം

കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ച കുട്ടിക്ക് വീണ്ടും അമ്മയില്‍ നിന്ന് മര്‍ദ്ദനം.

കേസില്‍ പ്രതിയായ അമ്മ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ എത്തിയ അമ്മ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അമ്മ വീണ്ടും കുട്ടിയെ മര്‍ദ്ദിച്ചത്. പരിക്കേറ്റ കുട്ടി ഉപ്പുതറ ആശുപത്രിയില്‍ ചികിത്സയിലാണ്.

മെയ് 13 നായിരുന്നു കുട്ടിക്ക് അമ്മയുടെ കാമുകനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് പത്തേക്കര്‍ സ്വദേശി അനീഷിനെയും കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാമുകന്‍ കുട്ടിയെ മര്‍ദിച്ചപ്പോള്‍ അമ്മ പ്രതികരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിതിനെ തുടര്‍ന്നാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു കുട്ടിയെ അമ്മയുടെ കാമുകന്‍ അനീഷ് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

Top