മുംബൈ: മയക്കുമരുന്ന് വാങ്ങി വില്‍പ്പന നടത്തിക്കൊണ്ടിരുന്ന 21കാരിയെ മുംബൈയില്‍ പിടികൂടി. ഇഖ്ര അബ്ദുല്‍ ഗഫര്‍ ഖുറേഷിയെയാണ് മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് വെച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി ) അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷത്തോളം രൂപയും മെഫെഡ്രോണ്‍ എന്ന മയക്കുമരുന്നും യുവതിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടികൂടി.
അധോലോക വിപണിയിലെ സഹായിയായ ചിങ്കു പത്താനില്‍ നിന്ന് ഇഖ്ര മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. ചിങ്കുവിനെയും ഇജാസിനെയും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവതിയെക്കുറിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമായിരുന്നു ഇഖ്രയും കുറച്ച് സ്ത്രീകളും എന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലുടനീളം നാല് സ്ഥലങ്ങളില്‍ എന്‍സിബി റെയ്ഡ് നടത്തി. റെയ്ഡിനെത്തുടര്‍ന്ന് മയക്കുമരുന്ന് കൈവശം വെച്ച നാല് പേര്‍ അറസ്റ്റിലായി. ഏജന്‍സി നിരവധി റെയ്ഡുകള്‍ നടത്തുകയും കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അറസ്റ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.