കൊച്ചി: റിപ്പര്‍ മോഡല്‍ കൊലപാതകങ്ങള്‍ നടത്തിയ പ്രതി അറസ്റ്റില്‍. കൊച്ചി സ്വദേശി കുഞ്ഞുമോനാണ് പൊലീസ് പിടിയിലായത്. ഇയാള്‍ ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു രീതി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകങ്ങളെന്നും പൊലീസ് അറിയിച്ചു. മോഷണത്തിനിടെ ആളുകള്‍ ഉണരുകയാണെങ്കില്‍ തലയ്ക്കടിച്ച് കൊല്ലുകയാണ് ചെയ്തിരുന്നത്.
അവസാനമായി എറണാകുളം ട്രാഫിക് ജംങ്ഷനില്‍ ഉറങ്ങി കിടന്നിരുന്ന വ്യക്തിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിന്നു രക്ഷപ്പെട്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നടത്തിയ ആറു കൊലപാതങ്ങള്‍ക്ക് തുമ്പുകിട്ടിയെന്നും പൊലീസ് അറിയിച്ചു.