പാലത്തായി പീഡനകേസ്; പ്രതി പത്മരാജന്‍ പിടിയില്‍

കണ്ണൂര്‍: പാലത്തായി പീഡന കേസിലെ പ്രതി പിടിയില്‍. ബി.ജെ.പി നേതാവ് പത്മരാജനാണ് പിടിയിലായത്. പാനൂര്‍ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തില്‍ നിന്ന് തലശേരി ഡി.വൈ.എസ്.പിയാണ് പ്രതിയെ പിടികൂടിയത്.

പാലത്തായിയിലെ സ്‌കൂളില്‍ അധ്യാപകനായ ഇയാള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയായ പത്മരാജനെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.

തലശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ 11 അംഗ സംഘത്തിന് കേസിന്റെ അന്വേഷണ ചുമതല കൈമാറിയിരുന്നു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് പുറത്ത് തെരച്ചില്‍ നടത്തുന്നതിന് തടസമുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 17 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top