“പൊലീസ് പ്രതികളെ സഹായിച്ചു”; രഞ്ജിത്ത് വധക്കേസിൽ ആരോപണവുമായി കെ സുരേന്ദ്രൻ

ലപ്പുഴയിലെ രഞ്ജിത്ത് വധക്കേസില്‍ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

‘രഞ്ജിത്ത് കൊല്ലപ്പെട്ട് രണ്ട് ദിവസം പൊലീസ് അനങ്ങിയില്ല. പ്രതികള്‍ക്കായി നാഷണല്‍ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികള്‍ക്ക് വിവരം നല്‍കി” സുരേന്ദ്രൻ പറയുന്നു.

പൊലീസ് പ്രതികള്‍ക്ക് രക്ഷപെടാന്‍ എല്ലാ സഹായവും നല്‍കി. ആലപ്പുഴയില്‍ നടക്കുന്നത് ഏകപക്ഷീയമായ അന്വേഷണമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു കേന്ദ്രത്തിലും പരിശോധന നടത്താന്‍ പോലും പൊലീസ് തയ്യാറായില്ല. ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അമ്പലപ്പുഴ എംഎല്‍എയുടെ സഹായവും പ്രതികള്‍ക്ക് രക്ഷപെടാന്‍ ലഭിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Top