കൊച്ചി: എടി എം കവര്‍ച്ചയ്ക്കു പിന്നില്‍ ഏഴംഗ സംഘമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ട്രെയിനിലാണെന്നും പൊലീസ് വ്യക്തമാക്കി. ചാലക്കുടിയില്‍ സംഘം എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡിനെ നിയമിക്കും. കേസ് അന്വേഷണത്തിന് ഡല്‍ഹി, തമിഴ്നാട് പൊലീസ് സേനയുടെ സഹായവും തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേരുകയാണ്. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുന്നത്.
വിരലടയാളം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്. തൃശൂരിലും കൊച്ചിയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപയോളമാണ് സംഘം കവര്‍ന്നത്.