തിരുവനന്തപുരം: നടുറോഡില്‍ വെച്ച് പൊലീസുകാരെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ നേതാവിനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമിനെയാണ് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തി നസീം കീഴടങ്ങിയിരുന്നു.
ഒന്നര മാസത്തിന് മുന്‍പായിരുന്നു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചത്. നസീമിനെ ന്യായീകരിച്ച് സിപിഐഎം നേതൃത്വം രംഗത്ത് എത്തിയിരുന്നു. പരിക്കേറ്റ പൊലീസുകാരന്‍ ബിജെപിക്കാരനായതുകൊണ്ടാണ് പ്രതി നസീമിനെതിരെ മൊഴി കൊടുത്തതെന്നായിരുന്നു സിപിഐഎം ഉന്നയിച്ച വിശദീകരണം.