കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി.
ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്, ഭാര്യ സരിതകുമാരി എന്നിവരെ കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍ വെച്ച് ആക്രമിച്ച ശേഷം കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതിയെയാണ് പൊലീസ് പിടികൂടിയത്. ഡല്‍ഹിയിലെ സീമാപുരിയില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടി കൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. മുഖ്യപ്രതി സീമാപുരിയിലുള്ളതായി പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.